ernakulam local

സാമൂഹികനീതിക്കായുള്ള സമരം തുടരും: വെള്ളാപ്പള്ളി



വൈപ്പിന്‍: സാമൂഹ്യനീതിക്കായുള്ള സമരം തുടരുമെന്ന് എസ്എന്‍ഡിപി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം വൈപ്പിന്‍ യൂനിയന്‍ സില്‍വര്‍ ജൂബിലി ആഘോഷം ചെറായിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷമുള്ള സമുദായത്തിന് കാലാകാലങ്ങളില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇത് തുറന്നുപറഞ്ഞാല്‍ ജാതിപറയുന്നു എന്നാണ് ആരോപണം. വൈപ്പിന്‍ യൂനിയന്‍ പ്രസിഡന്റ് ടി ജി വിജയന്‍ അധ്യക്ഷനായി. ശ്രീനാരായണ ധര്‍മോല്‍സവ് യൂനിയന്‍തല ഉദ്ഘാടനം പ്രീതി നടേശനില്‍ നിന്നും ശ്രീ നാരായണധര്‍മം ഗ്രന്ഥം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദമ്പതികളായ രാമു രമേഷ് ചന്ദ്രഭാനു, രുഗ്മ എസ് രാജ് എന്നിവര്‍ ഏറ്റുവാങ്ങി. ഗുരുനിധിയിലേക്കുള്ള ഫണ്ട് ജനറല്‍ സെക്രട്ടറി ഏറ്റുവാങ്ങി. ഡിജിറ്റല്‍ യോഗം ഉദ്ഘാടനം പ്രസിഡന്റ് ഡോ. എം എന്‍ സോമനും ശ്രീ നാരായണ മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്ഷന്‍ 8 എന്‍ജിഒ കമ്പിനി ഉദ്ഘാടനം തുഷാര്‍ വെള്ളാപ്പള്ളിയും സില്‍വര്‍ ജൂബിലി ക്ഷേമ പദ്ധതി ദേവസ്വം സെക്രട്ടറി  അരയകണ്ടി സന്തോഷും നിര്‍വഹിച്ചു. അഗതി-വിധവാ പെന്‍ഷന്‍, സാന്ത്വനം പദ്ധതി, വിവാഹനിധി, സ്‌കോളര്‍ഷ്, വയോജന ക്ഷേമം, എസ്എന്‍ മെഡിറ്റ് ഫിനാന്‍ഷ്യല്‍ എന്നിവയാണ് ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്നത്.സെക്രട്ടറി പി ഡി ശ്യാംദാസ്, പറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സി എന്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ഹരി വിജയന്‍, കോതമംഗലം പ്രസിഡന്റ് ജി നാരായണന്‍, വനിതാസംഘം പ്രസിഡന്റ് കെ പി കൃഷ്ണകുമാരി, ഡയറക്ടര്‍ബോര്‍ഡംഗം കെ പി ഗോപാലകൃഷ്ണന്‍, സംഗീത് വിശ്വനാഥ്, കണ്ണദാസ് തടിക്കല്‍, പി ജി ഗോപിനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it