kasaragod local

സാബിത്ത് വധക്കേസ് : വിചാരണ 20ന് ആരംഭിക്കും



കാസര്‍കോട്്: മീപ്പുഗിരി സൈമ മന്‍സിലിലെ ബദറുദ്ദീന്റെ മകനും എംജി റോഡിലെ വസ്ത്രക്കടയിലെ ജീവനക്കാരനുമായ മുഹമ്മദ് സാബിത്തി(19)നെ കുത്തിക്കപ്പെടുത്തിയ കേസിലെ വിചാരണ ഈമാസം 20ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2013 ജൂലൈ ഏഴിന് രാവിലെ 11.30ഓടെ നുള്ളിപ്പാടി ജെപി കോളനി റോഡില്‍ വച്ചാണ് സംഭവം. ഇതേ വസ്ത്രക്കടയിലെ ജീവനക്കാരനും സുഹൃത്തുമായ കൂഡ്‌ലു പാറക്കട്ട പള്ളം ഹൗസിലെ അഹമ്മദ് റഈസിനൊപ്പം കടയില്‍ നിന്ന് ബൈക്കില്‍ നുള്ളിപ്പാടിയിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ വാങ്ങിയ ശേഷം വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആക്ടീവ സ്‌കൂട്ടറില്‍ വന്ന രണ്ടംഗ സംഘം ബൈക്ക് തടഞ്ഞ ശേഷം കുത്തിവീഴ്ത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ അണങ്കൂര്‍ ജെപി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന(24), ചൂരി കാളിയങ്കാട് കോളനിയിലെ ശ്രീരാംനിവാസിലെ കെ എന്‍ വൈശാഖ്(22), പ്രായപൂര്‍ത്തിയാവാത്ത 17കാരന്‍, ജെപി കോളനിയിലെ ആര്‍ വിജേഷ് (23), ജെപി കോളനി എസ്‌കെ നിലയത്തിലെ സചിന്‍കുമാര്‍ എന്ന സച്ചി(24), കേളുഗുഡ്ഡെയിലെ ബി കെ പവന്‍കുമാര്‍(33), ഹൊസ്ദുര്‍ഗ് മാലോം കൊടക്കാട് കരിമ്പില്‍ ഹൗസിലെ ധനഞ്ജയകുമാര്‍ എന്ന കുട്ടന്‍(30) എന്നിവരാണ് പ്രതികള്‍. 341, 302, 153(എ),201,212 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അന്നത്തെ കാസര്‍കോട് സിഐയായിരുന്ന സികെ സുനില്‍കുമാറാണ് കേസന്വേഷിച്ചത്. കേസില്‍ 60 സാക്ഷികളാണുള്ളത്.
Next Story

RELATED STORIES

Share it