kasaragod local

സാബിത്ത് വധക്കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

വിദ്യാനഗര്‍: കോളിളക്കം സൃഷ്ടിച്ച സാബിത്ത് വധക്കേസ് വിചാരണ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിഭാഗം അഭിഭാഷകനായ പി എസ് ശ്രീധരന്‍പിള്ള ഫയല്‍ ചെയ്ത ഹരജിയിലാണ് സ്‌റ്റേ. നഗരത്തിലെ വസ്ത്രക്കട ജീവനക്കാരന്‍ ചൂരി മീപ്പുഗിരിയിലെ സാബിത്ത് സുഹൃത്തിനൊപ്പം ടൗണില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ജെപി കോളനിക്ക് സമീപം വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്.
പ്രതിഭാഗം അഭിഭാഷകന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തനിക്ക് ഹാജരാവാന്‍ പറ്റില്ലെന്നും വിചാരണ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് സ്‌റ്റേ.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണ ജൂണ്‍ നാല് വരെ മാറ്റിവച്ചു. ജൂണ്‍ നാലിന് പുതിയ വിചാരണ തീയതി കോടതി പ്രഖ്യാപിക്കും. കേസിലെ പ്രതികളും സാക്ഷികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
Next Story

RELATED STORIES

Share it