സാഫ് - സുസുക്കി കപ്പ്: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: സാഫ്- സുസുക്കി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. വി ശിവന്‍കുട്ടി എംഎല്‍എ വില്‍പന ഉദ്ഘാടനം ചെയ്തു. സ്യമ്വീീിഴമ.രീാ വഴി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാവും. 100, 300, 400, 750 രൂപ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിലെ ഗേറ്റ് കൗണ്ടറില്‍ നിന്ന് ഇന്നു മുതല്‍ ടിക്കറ്റുകള്‍ നല്‍കുന്നതാണ്.
മുന്‍ ചാംപ്യന്മാരായ അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യന്‍ ടീമുകള്‍ ഇതിനകം എത്തിക്കഴിഞ്ഞു. വിവിധ ഗ്രൗണ്ടുകളിലായി പരിശീലനം നടക്കുകയാണ്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ തലസ്ഥാനത്ത് അന്തിമഘട്ടത്തിലാണ്. സാറ്റലൈറ്റ് സര്‍വേയ്ക്കു ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ മാര്‍ക്കിങ് പുരോഗമിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ഏഴുരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ 23നു വൈകീട്ട് 6.30ന് നേപ്പാള്‍ ശ്രീലങ്കയെ നേരിടും. 24ന് അഫ്ഗാനിസ്താനോട് ഏറ്റുമുട്ടുന്ന ബംഗ്ലാദേശ് ടീം ഇന്നലെ രാത്രി 7 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
അഫ്ഗാന്‍ ടീം ശനിയാഴ്ച രാത്രി 8.15 ഓടെ തലസ്ഥാനത്തെത്തിയിരുന്നു. സാഫ് കപ്പിലെ നിലവിലെ ചാംപ്യന്മാരായ അഫ്ഗാനും ആതിഥേയരായ ഇന്ത്യയും തമ്മിലുള്ള ഫൈനലിനാണ് കാണികള്‍ കാത്തിരിക്കുന്നത്. 2013ല്‍ നേപ്പാളില്‍ നടന്ന സാഫ് കപ്പില്‍ ഇന്ത്യയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തോല്‍പിച്ചാണ് അഫ്ഗാനിസ്താന്‍ ചാംപ്യന്‍മാരായത്. 2011ലെ സാഫ് കപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയോടു മറുപടിയില്ലാത്ത നാലുഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു 2013ലെ അഫ്ഗാനിസ്താന്റെ തിരിച്ചുവരവ്. ബംഗ്ലാദേശും ഭൂട്ടാനും മാള്‍ഡീവ്‌സും അടങ്ങുന്ന ബി ഗ്രൂപ്പിലാണ് അഫ്‌നാനിസ്താന്‍ മല്‍സരിക്കാനിറങ്ങുന്നത്. 24ന് ബംഗ്ലാദേശിനെതിരേയും 26ന് ഭൂട്ടാനെതിരേയും 28ന് മാള്‍ഡീവ്‌സിനെതിരേയുമാണ് അഫ്ഗാനിസ്താന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍.
Next Story

RELATED STORIES

Share it