സാഫ് ഗെയിംസ്: മയൂഖ, സജന്‍, മധു സാഫില്‍ മലയാളിത്തിളക്കം

ഗുവാഹത്തി: സാഫില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത് അഞ്ചാം ദിനവും തുടരുന്നു. ഗെയിംസില്‍ ഇന്നലെ മലയാളികളും മിന്നുന്ന പ്രകടനം കാഴ്ചവ ച്ചു. നീന്തലില്‍ മലയാളി താരങ്ങളായ സജന്‍ പ്രകാശും പി എസ് മധുവും രണ്ടാം സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ അത്‌ലറ്റിക്‌സിലും കേരളം ഇന്ത്യക്കായി മെഡലണിഞ്ഞു.
വനിതകളുടെ ലോങ്ജംപി ല്‍ മയൂഖ ജോണിയാണ് ഗെയിംസ് റെക്കോഡോടെ ഫീല്‍ഡില്‍ നിന്ന് ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത്. 6.43 മീറ്ററാണ് മയൂഖ മറികടന്നത്. അവസാന ശ്രമത്തിലായിരുന്നു താരത്തിന്റെ റെക്കോഡ് പ്രകടനം. 2006 ലെ ഗെയിംസില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച 6.42 മീറ്ററെന്ന ദൂരമാണ് മയൂഖ പഴങ്കഥയാക്കിയത്. വനിതകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മന്‍പ്രീത് കൗറും മീറ്റ് റെക്കോഡോടെ ജേതാവായി. 17.94 മീറ്റര്‍ എറിഞ്ഞ മന്‍പ്രീത് 1999ലെ മേളയില്‍ ഇന്ത്യന്‍ താരം സുനിധര്‍ജീത്ത് കൗര്‍ കുറിച്ച 15.52 മീറ്ററെന്ന റെക്കോഡ് തിരുത്തുകയായിരുന്നു.
നീന്തലില്‍ പുരുഷ വിഭാഗം 50 മീറ്റര്‍ ബാക്‌സ്‌ട്രോക്കിലാണ് മധു ഇന്ത്യക്കു സ്വര്‍ണം നേടിത്തന്നത്. തിങ്കളാഴ്ച 100 മീറ്റര്‍ ബാക്‌സ്‌ട്രോക്കിലും മധു വിജ യിയായിരുന്നു. 50 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ഇന്ത്യയുടെ തന്നെ എം അരവിന്ദിനാണ് വെള്ളി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ ചാംപ്യനായത്. കൂടാതെ 400 മീറ്റര്‍ ഫ്രീസ്റ്റൈില്‍ താരം വെള്ളിയും നേടി.
400 മീറ്റര്‍ വനിതകളുടെ ഫ്രീസ്റ്റൈലില്‍ വി മാളവിക, ഇതേയിനം പുരുഷവിഭാഗത്തി ല്‍ സൗരഭ് സാങ്‌വേക്കര്‍, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കി ല്‍ ദാമിനി ഗൗഡ, 4-200 മീ പു രുഷവിഭാഗം റിലേ ടീം, ഇതേയിനം റിലേ ടീം എന്നിവരും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടി.
76 സ്വര്‍ണവും 36 വെള്ളിയും 10 വെങ്കലവുമടക്കം 122 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ശ്രീലങ്കയ്ക്ക് 17 സ്വര്‍ണവും 37 വെള്ളിയും 33 വെങ്കലവുമുള്‍പ്പെടെ 87 മെഡലുകളുണ്ട്.
അമ്പെയ്ത്തില്‍ കരുത്തുകാട്ടി ഇന്ത്യ
അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആധിപത്യമാണ് ഇന്നലെ കണ്ട ത്. റീകര്‍വ് ഇനത്തില്‍ നടന്ന അഞ്ചു ഫൈനലുകളിലെയും സ്വര്‍ണം ഇന്ത്യക്കാണ്. ഇതു കൂടാതെ രണ്ടു വെള്ളി കൂടി റീകര്‍വി ല്‍ ഇന്ത്യ കൈക്കലാക്കി.
രാവിലെ നടന്ന പുരുഷ, വനിത, മിക്‌സഡ് ഇനങ്ങളില്‍ സ്വര്‍ണമണിഞ്ഞ ഇന്ത്യ ഉച്ചയ്ക്കു ശേഷം രണ്ടു വീതം സ്വര്‍ണവും വെള്ളിയും കൂടി ഇന്ത്യ നേടി.
വോളിയില്‍ ഇരട്ടസ്വര്‍ണം
വോളിബോളില്‍ ഇന്ത്യ ഇരട്ടസ്വര്‍ണം കരസ്ഥമാക്കി. പുരുഷ, വനിതാ ടീമിനങ്ങളില്‍ ഇന്ത്യ സ്വര്‍ണം തൂത്തുവാരുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ ശ്രീലങ്കയെ 25-21, 25-22, 28-26 നും വനിതകളില്‍ ലങ്കയെത്തന്നെ 25-14, 25- 21, 25-14നും ഇന്ത്യ തകര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it