സാഫ് ഗെയിംസ്: ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു

ഗുവാഹത്തി: എതിരാളികളെ ബഹുദൂരം പിന്തള്ളി സാഫ് ഗെയിംസില്‍ ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. ഏഴാം ദിവസമായ ഇന്നലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു സുവര്‍ണദിനമായിരുന്നു. മലയാളി താരങ്ങളായ രഞ്ജിത് മഹേശ്വരി, പി യു ചിത്ര എന്നിവരടക്കം നിരവധി അത്‌ലറ്റുകള്‍ ഇ ന്ത്യക്കായി പൊന്നണിഞ്ഞു.
മീറ്റ് റെക്കോഡോടെയാണ് പുരുഷന്‍മാരുടെ ട്രിപ്പിള്‍ജംപി ല്‍ രഞ്ജിത് സ്വര്‍ണത്തിലേക്കു പറന്നിറങ്ങിയത്. 16.45 മീറ്റര്‍ ചാ ടിയ രഞ്ജിത് 2006ലെ ഗെയിംസില്‍ ശ്രീലങ്കയുടെ ചാമിന്ദ എസ് വീരസിങ്കെ സ്ഥാപിച്ച 16.26 മീറ്ററെന്ന റെക്കോഡ് തിരുത്തുകയായിരുന്നു.
ഇന്നലെ ട്രിപ്പിള്‍ ജംപില്‍ സ്വ ര്‍ണത്തോടൊപ്പം വെള്ളിയും ഇന്ത്യക്കു ലഭിച്ചു. 15.89 മീറ്റര്‍ ചാടി സുരേന്ദര്‍രാജാണ് രഞ്ജിതിനു തൊട്ടുപിറകിലെത്തിയത്.
വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര ജേതാവായത്. സ്‌കൂള്‍ കായികമേളകളിലെ മിന്നുംതാരമായ ചിത്രയുടെ ആദ്യ അന്താരാഷ്ട്ര മെഡല്‍ കൂടിയാണിത്. 4.25.59 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് താരം കന്നി സ്വര്‍ണം കഴുത്തിലണിഞ്ഞത്.
വനിതകളുടെ ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളി യും ഇന്ത്യ കൈക്കലാക്കി. 59.45 മീറ്റര്‍ എറിഞ്ഞ് സുമന്‍ ദേവി ഒന്നാമതെത്തിയപ്പോള്‍ 57.13 മീറ്റ ര്‍ എറിഞ്ഞ അന്നു റാണി രണ്ടാമതെത്തി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ഓംപ്രകാശ് സിങിനാണ് സ്വര്‍ണം. 18.45 മീറ്ററാണ് ഓംപ്രകാശ് എറിഞ്ഞത്. ഇന്ത്യയുടെ തന്നെ ജസ്ദീപ് സിങ് (17.56 മീ) വെള്ളി നേടി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ താരം ജൗന മര്‍മു ജയിച്ചുകയറി (57.69 സെക്കന്റ്). ഇന്ത്യയുടെ തന്നെ അശ്വിനി അകുഞ്ജി വെള്ളി കരസ്ഥമാക്കി. ഇതേയിനം പുരുഷ വിഭാഗത്തിലും ഇന്ത്യയാണ് ഒ ന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. എ ധരുണിനാണ് സ്വര്‍ണമെങ്കില്‍ മലയാളി താരം ജിതിന്‍ പോള്‍ വെള്ളി നേടി.
ഉന്നംതെറ്റാതെ ഇന്ത്യ
ഷൂട്ടിങില്‍ ഇന്നലെ നടന്ന അഞ്ചു ഫൈനലുകളിലും ഇന്ത്യക്കാണ് സ്വര്‍ണം. വനിതകളുടെ 50 മീ റൈഫിള്‍ പോണ്‍ ഇനത്തി ല്‍ മൂന്നു മെഡലുകളും ഇന്ത്യ തൂത്തുവാരി. ഗാംഗുലി കുഹേലി (619.9 പോയിന്റ്) സ്വര്‍ണമണിഞ്ഞപ്പോള്‍ ലജ്ജ ഗൗസമി , അനൂജ ജുങ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീമിനത്തില്‍ ഈ മൂന്നു പേരുള്‍പ്പെടുന്ന ടീമിനാണ് സ്വര്‍ണം.
25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും ഇന്ത്യ മെഡലുകള്‍ തൂത്തുവാരി. സമരേഷ് യുങ്, പെംബ തമാങ്, വിജയ് കുമാര്‍ എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്.
50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ചയ്ന്‍ സിങ് സ്വര്‍ണവും ഗഗ ന്‍ നാംരംഗ് വെള്ളിയും കരസ്ഥമാക്കി. ഇതേയിനം ടീമിനത്തിനും ഇന്ത്യക്കാണ് സ്വര്‍ണം. നാരംഗ്-സിങ്- സുരേന്ദ്രസിങ് റാഥോര്‍ എന്നിവരാണ് ഇന്ത്യക്കായി മല്‍സരിച്ചത്.
ഹോക്കി: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്
പുരുഷവിഭാഗം ഹോക്കി ഫൈനലില്‍ സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബദ്ധവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും. രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഗെയിംസില്‍ അണിനിരത്തിയത്. അതുകൊണ്ടു തന്നെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതായിരുന്നില്ല ഇതുവരെ ഇന്ത്യയുടെ പ്രകടനം.
ഇതു രണ്ടാംതവണയാണ് മേളയില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. നേരത്തേ പ്രാഥമികറൗണ്ടില്‍ പാകിസ്താന്‍ 2-1നു ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it