Flash News

സാഫ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യ ഫൈനലില്‍; മാലിദ്വീപിനെ 3-2ന് തോല്‍പ്പിച്ചു

സാഫ് കപ്പ് ഫുട്‌ബോള്‍; ഇന്ത്യ ഫൈനലില്‍; മാലിദ്വീപിനെ 3-2ന് തോല്‍പ്പിച്ചു
X
indian-players-

തിരുവനന്തപുരം:സാഫ് കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ മാലിദ്വീപിനെ 3-2ന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. ഇത് പത്താംതവണയാണ് ഇന്ത്യ സാഫ് കപ്പിന്റെ ഫൈനലില്‍ ഇടം നേടുന്നത്. ജെജെ ലാല്‍പെഖുലയാണ് ഇന്ത്യയ്ക്കു വേണ്ടി രണ്ടു ഗോള്‍ നേടിയത്. സുനില്‍ ഛെത്രിയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 24 ാംമിനിറ്റില്‍ ഛെത്രിയിലൂടെ ഇന്ത്യ മുന്നിലെത്തി. തുടര്‍ന്ന് 34ാംമിനിറ്റില്‍ ലാല്‍പെഖുലെയിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. ഇതിന് തിരിച്ചടിയായി മാലി അഹമ്മദ് നാഷിദിലൂടെ 45ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി. തുടര്‍ന്ന് ഇന്ത്യ 65ാം മിനിറ്റില്‍ ലാല്‍പെഖുലെയുടെ രണ്ടാം ഗോളിലൂടെ ലീഡ് 3-1 ആക്കി. പിന്നീട് ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് മാലിയുടെ അംദാന്‍ അലി 75ാം മിനിറ്റില്‍ ഒരു ഗോള്‍ നേടി. സ്‌കോര്‍ 3-2. പിന്നീട് മാലി ഏറെ വിയര്‍പ്പൊഴുക്കിയെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. സെമിയില്‍ ശ്രീലങ്കയെ 5-0ത്തിന് തോല്‍പ്പിച്ചാണ് അഫ്ഗാനിസ്താന്‍ ഫൈനലില്‍ പ്രവേശിച്ചത്.

കഴിഞ്ഞതവണയും മാലിദ്വീപ് തന്നെയായിരുന്നു സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം ഇന്ത്യക്കൊപ്പം നിന്നു.  ലീഗ് മല്‍സരത്തില്‍ ശ്രീലങ്കയെ 2-0നും, നേപ്പാളിനെ 4-1നും തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഇന്ത്യയും മാലദ്വീപും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ഇന്ത്യക്കായിരുന്നു വിജയം.
Next Story

RELATED STORIES

Share it