സാഫ് കപ്പ്: അവസാനവട്ട തയ്യാറെടുപ്പില്‍ ഗ്രീന്‍ഫീല്‍ഡ്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സുസുക്കി സാഫ് കപ്പ് 2015ന്റെ സംഘാടനചുമതല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്. സിംഗപ്പൂര്‍ ആസ്ഥാനമായ വേള്‍ഡ് സ്‌പോര്‍ട് ഗ്രൂപ്പ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രധാന മാര്‍ക്കറ്റിങ് പാര്‍ട്ണര്‍മാരാണ്.
ടീമുകളെ എത്തിക്കുന്നതും ടൂര്‍ണമെന്റിന്റെ പ്രമോഷനും ടിക്കറ്റ് വില്‍പനയും ഉള്‍പ്പടെയുള്ള ചുമതലകള്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിനാണ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റേയും നേതൃത്വത്തില്‍ ടൂര്‍ണമെന്റിനുള്ള സാങ്കേതിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും തയ്യാറാക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്റ്റേഡിയത്തിലെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഇന്നുമുതല്‍ ഗ്രൗണ്ട് മാര്‍ക്കിങ് ജോലികള്‍ ആരംഭിക്കും.
ക്യസൂംഗ എന്ന ഓണ്‍ലൈന്‍ ടിക്കറ്റിങ് ഏജന്‍സി വഴിയാണു ടിക്കറ്റുകളുടെ ബുക്കിങ്. ഒരു ദിവസത്തെ രണ്ടുകളികള്‍ കാണുന്നതിനായി 100, 300, 400 എന്നീ നിരക്കുകളില്‍ ടിക്കറ്റുകള്‍ വില്‍ക്കാനാണ് ധാരണ. ടൂര്‍ണമെന്റിന്റെ ബാങ്കിങ് പാര്‍ട്ണറായ ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാക്കും. 23ന് ശ്രീലങ്കയും നീപ്പാളും തമ്മിലുള്ള ഉദ്ഘാടന മല്‍സരം.
Next Story

RELATED STORIES

Share it