സാന്‍ ബെര്‍നാര്‍ഡിനോ വെടിവയ്പ്; സുഹൃത്ത് അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസിലെ കാലഫോര്‍ണിയയില്‍ 14 പേരെ വെടിവച്ചു കൊന്ന ദമ്പതികള്‍ക്കു തോക്കുകള്‍ വാങ്ങി നല്‍കിയ സുഹൃത്ത് അറസ്റ്റില്‍. ആക്രമണം നടത്തിയ സയിദ് റിസ്‌വാന്‍ ഫാറൂഖിന്റെ സുഹൃത്തായ 24കാരന്‍ എന്റിക് മാര്‍ക്വേസാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ മാര്‍ക്വേസ് നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അക്രമികള്‍ക്കു രണ്ടു തോക്കുകള്‍ വാങ്ങിനല്‍കിയത് ഇയാളാണെന്നും എഫ്ബിഐ വ്യക്തമാക്കി.
ദക്ഷിണ കാലഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സ്ഥാപനത്തില്‍ ഡിസംബര്‍ രണ്ടിനായിരുന്നു ആക്രമണം. തഷ്‌വീന്‍ മാലിക്, അമേരിക്കക്കാരനായ ഭര്‍ത്താവ് സയിദ് റിസ്‌വാന്‍ ഫാറൂഖ് എന്നിവരടക്കം മൂന്നുപേര്‍ സൈനികവേഷത്തിലെത്തി വെടിവയ്പ് നടത്തുകയായിരുന്നു. 17ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിനു ശേഷം വാഹനത്തില്‍ രക്ഷപ്പെട്ട ഇവരെ പോലിസ് പിന്തുടര്‍ന്നു വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണം നടത്തിയ പാകിസ്താന്‍ വംശജയായ തഷ്‌വീന്‍ മാലിക്കിന് ഐഎസുമായി ബന്ധമുണ്ടെന്ന് എഫ്ബിഐ സൂചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it