സാന്‍ജിനില്‍ യുഎസ് വ്യോമാക്രമണം തുടങ്ങി

കാബൂള്‍: ദിവസങ്ങള്‍ക്കു മുമ്പ് താലിബാന്‍ നിയന്ത്രണത്തിലാക്കിയ ഹെല്‍മന്ത് പ്രവിശ്യയിലെ സാന്‍ജിനില്‍ യുഎസ് വ്യോമാക്രമണം തുടങ്ങി. സാന്‍ജിനില്‍ യുഎസ് രണ്ടു തവണ വ്യോമാക്രമണം നടത്തിയതായി സഖ്യസൈന്യത്തിന്റെ വക്താവ് അറിയിച്ചു.
പ്രദേശം താലിബാനില്‍നിന്നു തിരിച്ചുപിടിക്കാനായി അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ സൈന്യത്തെ മേഖലയിലേക്കയച്ചിട്ടുണ്ട്. ഇവിടെ ഇരുവിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. സൈനിക, പോലിസ് ആസ്ഥാനങ്ങളടക്കം സാന്‍ജിന്‍ ജില്ല പൂര്‍ണമായും നിയന്ത്രണത്തിലാക്കിയതായും തങ്ങളുടെ പതാക ഉയര്‍ത്തിയതായും താലിബാന്‍ വക്താവ് സൈബിഹുല്ല മുജാഹിദ് അറിയിച്ചു. എന്നാല്‍, ഇത് അധികൃതര്‍ നിഷേധിച്ചു. അഫ്ഗാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു താലിബാന്‍ കമാന്‍ഡറും 50 പോരാളികളും കൊല്ലപ്പെട്ടതായി ബിബിസി റിപോര്‍ട്ട് ചെയ്തു. താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂരിന്റെ വിശ്വസ്തനായ മുല്ല നസീര്‍ ആണ് കൊല്ലപ്പെട്ടതെന്നും അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it