thiruvananthapuram local

സാന്ത്വനഹസ്തവുമായി മുഖ്യമന്ത്രി

ബാലരാമപുരം: ഛത്തീസ്ഗഡിലെ സുഗ്മ ജില്ലയില്‍ മാവോവേട്ടക്കിടയില്‍ വെടിയേറ്റ് മരിച്ച ഐത്തിയൂര്‍ കരയ്ക്കാട്ടുവിള വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ ലെജു(24)വിന്റെ വീട്ടിലാണ് സാന്ത്വനഹസ്തവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത്. ഇന്നലെ രാത്രി 7.15ഓടെ വീട്ടിലെത്തിയ മന്ത്രി ലെജുവിന്റെ അമ്മ സുലോചനയെയും സഹോദരി ലിനിയെയും ആശ്വസിപ്പിച്ചു. ചര്‍ച്ചക്കിടയില്‍ ലെജുവിന്റെ സഹോദരി ലിനിക്ക് ജോലി നല്‍കണമെന്ന് അമ്മ സുലോചന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ലിനിയാണ് എന്റെ ഇനിയുള്ള ആശ്രയമെന്നും അതിനാല്‍ അവള്‍ക്ക് ജോലി നല്‍കണമെന്നുമായിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രി നിവേദനം നല്‍കാന്‍ അറിയിച്ചു. 15 മിനിറ്റോളം സംസാരിച്ച മന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി മടങ്ങി. കെപിസിസി സെക്രട്ടറി എം വിന്‍സെന്റ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിന്‍സന്റ് ഡി പോള്‍, ആഗ്നസ് റാണി, വിപിന്‍ ജോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വീരേന്ദ്രകുമാര്‍, മണ്ഡലം പ്രസിഡന്റ് എ എം സുധീര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it