സാനിയ- ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 41ാം ജയം

ദോഹ: ലോക ഒന്നാം നമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീമിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ 41ാം ജയമാണ് ഇന്തോ- സ്വിസ് സഖ്യം കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഖത്തര്‍ ഓപണിലായിരുന്നു ഈ ജയം.
ചൈനയുടെ യി ഫാന്‍ സു-സെയ്‌സെയ് സെങ് ജോടിയെ സാനിയ-ഹിംഗിസ് സഖ്യം 6-4, 4-6, 10-4നു തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ ലോക ഒന്നാംനമ്പ ര്‍ ജോടി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്തു.
നേരത്തേ ആദ്യറൗണ്ടില്‍ സാനിയ-ഹിംഗിസ് ജോടിക്ക് ബൈ ലഭിക്കുകയായിരുന്നു. ഈ വര്‍ഷം നാലു കിരീടങ്ങള്‍ ഇതിനകം ഈ സഖ്യം കൈക്കലാക്കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it