സാനിയ-ഹിംഗിസ് സഖ്യം വിജയക്കുതിപ്പ് തുടരുന്നു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് (റഷ്യ): വനിത ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇന്ത്യയുടെ സാനിയര്‍ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം തങ്ങളുടെ അവിസ്മരണീയ വിജയകുതിപ്പ് തുടരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വനിതാ ട്രോഫി ടെന്നിസ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ സാനിയ-ഹിംഗിസ് സഖ്യം വെന്നികൊടി നാട്ടി.
ആദ്യറൗണ്ടില്‍ റഷ്യയുടെ ഇജേനിയ റോഡിന-ലാത്‌വിയയുടെ യെലേന ഒസ്റ്റാപെന്‍കോ ജോടിയെയാണ് ഇന്തോ-സ്വിസ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 7-5. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 37ാം ജയം കൂടിയാണിത്. ജാന നൊവോറ്റ്‌ന-ഹെലേന സുകോവ സഖ്യത്തിന്റെ പേരിലാണ് തുടര്‍ച്ചയായി കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച വനിതാ ഡബിള്‍സിലെ റെക്കോഡുള്ളത്. തുടര്‍ച്ചയായി 44 ജയങ്ങളാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it