Flash News

സാനിയ മിര്‍സയ്ക്ക് പരിക്ക്



ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് പരിക്ക്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ ഒരു മാസത്തെ വിശ്രമത്തിന് വഴിയൊരുക്കിയത്. പരിക്ക് കാരണം മല്‍സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഡബിള്‍സ് താരം ഇനിയും രണ്ടാഴ്ച വിശ്രമമാവശ്യമുണ്ടെന്നും അതിന് ശേഷം ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ ഉടനെ അതിന് വേണ്ട നടപടി ക്രമങ്ങള്‍ തുടരുമെന്നും പറഞ്ഞു. പരിക്കുകാരണം മാറി നിന്നിട്ടും ലോക ടെന്നീസ് ഡബിള്‍സില്‍ നിലവില്‍ മികച്ച 10 റാങ്കില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാരംഭിക്കുമ്പോള്‍ ഡബിള്‍സില്‍ സാനിയ ഒന്നാമതെത്തിയിരുന്നു. മറ്റൊരു താരമായ യുകി ഭാംബ്രിയും പരിക്കു മൂലം കളിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it