Citizen journalism

സാധുജന സഹായം

സാധുജന സഹായം
X
helpനിലമ്പൂരിനടുത്ത് ചുങ്കത്തറയിലെ പ്രവാസി ബിസിനസ്സുകാരന്‍ തന്റെ മകന്റെ കല്യാണദിവസത്തില്‍ വ്യത്യസ്ത സമുദായത്തിലെ പാവപ്പെട്ട 10 യുവതീയുവാക്കളുടെ വിവാഹം കൂടി സ്വന്തം ചെലവില്‍ നടത്തിയ വാര്‍ത്ത കണ്ടു.

ആ സദസ്സിലെ ഒരംഗത്തിന്റേതാണീ പ്രതികരണം. സ്ഥലത്തെ പ്രധാന ദിവ്യന്‍മാര്‍ വേദിയിലുണ്ടായിരുന്നു. ജമാഅത്ത് ഇസ്്‌ലാമി സ്റ്റേറ്റ് അമീര്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍. എല്ലാവരും പ്രസ്തുത ഉദ്യമത്തെയും ഉദ്യമക്കാരനെയും പ്രശംസിച്ചുകൊണ്ടു പറഞ്ഞത്, ഇതു മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയാണെന്നായിരുന്നു.

കേട്ടപ്പോള്‍ ഇത്രയധികം 'അസൗഹാര്‍ദം'
ഇവിടെ ഉണ്ടോ എന്നാണു തോന്നിയത്. ഒക്കെ നല്ലതു തന്നെയാണെങ്കിലും പ്രസ്തുത ദമ്പതികളെ വേദിയില്‍ മുന്‍ഭാഗത്ത് വരിയായി ഇരുത്തി ആശംസകള്‍ ചൊരിഞ്ഞവര്‍ ഓര്‍ത്തില്ല, യുവാക്കള്‍ ആ സന്ദര്‍ഭത്തില്‍ അനുഭവിച്ചിരിക്കാനിടയുള്ള അപകര്‍ഷതയും അപമാനബോധവും. ധര്‍മം പരസ്യമായി നല്‍കുന്നവര്‍ക്ക് ഉദ്ദേശ്യം, അതു മറ്റുള്ളവര്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കാനാവാം.

പക്ഷേ, ധര്‍മം സ്വീകരിക്കുന്നവര്‍ എത്ര സാധുക്കളായാലും പ്രദര്‍ശിപ്പിക്കപ്പെടുന്നത് മനസ്സുകൊണ്ട് ഇഷ്ടപ്പെടാനിടയില്ലല്ലോ. ഏതൊരു സദ്കര്‍മവും ഇസ്‌ലാമില്‍ സദ്കര്‍മമാവുക, അത് പരലോകത്ത് ദൈവീക പ്രതിഫലം ഉദ്ദേശിച്ചാവുമ്പോള്‍ മാത്രമാണ്. അതിന് ഏറ്റവും നല്ലത്, അവ രഹസ്യമാക്കലാണ്. പ്രസ്തുത കാര്യത്തിലും സാധുദമ്പതികളെ കണ്ടെത്തി ആവശ്യമായ പണം മറ്റാരും അറിയാതെ അവര്‍ക്കു നല്‍കുകയായിരുന്നില്ലേ ഉത്തമം.
 അബൂ സമീഹ്ചുങ്കത്തറ
Next Story

RELATED STORIES

Share it