Kottayam Local

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി കെട്ടിടനികുതി പരിഷ്‌ക്കരണം

ചങ്ങനാശ്ശേരി:  നഗരസഭയുടെ പരിധിയില്‍ വരുന്ന  കെട്ടിടങ്ങളുടെ നികുതി  പരിഷ്‌ക്കരണം സാധാരണക്കാര്‍ക്കു ഇരുട്ടടിയായതായി ആക്ഷേപം.  പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 600 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്കു നികുതിയില്ല. എന്നാല്‍ 2000 ചതുരശ്ര അടിക്കും അതിനു മുകളിലും വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കാണ് നികുതി പരിഷ്‌ക്കരണം ബാധകമാക്കിയിട്ടുള്ളത്.
പ്രത്യേകിച്ചു 2000 ചതുരശ്ര അടിക്കുമേല്‍ 25 ശതമാനമാണ് സര്‍ക്കാര്‍ തീരുമാനം അനുസരിച്ചു വര്‍ധന പാടുള്ളൂ. എന്നാല്‍ 1000 അടിയും മറ്റുമുള്ള കെട്ടിടങ്ങള്‍ക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നുകുതി കുടിശിഖ കണക്കാക്കി 5000ല്‍പരം രൂപ അടക്കാനാണ് പലര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതുമൂലം നിരവധിപേര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഏകദേശം അഞ്ചിരട്ടിയോളം ഇങ്ങനെ നികുതി നല്‍കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ കൗണ്‍സിലില്‍ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ വര്‍ധനവില്‍ പരാതിയുള്ളവര്‍ അദാലത്തു നടത്തി പ്രശ്‌നം പരിഹാരം കണ്ടെത്തുമെന്നുമെന്നാണ് ഉദ്യോഗസ്ഥര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത്.  ഇതിനെത്തുടര്‍ന്നു നിരവധി ആളുകള്‍ പരാതിയുമായി റവന്യൂ സെക്ഷനില്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വഴിവിളക്കുകള്‍ നന്നാക്കുന്ന ജോലികള്‍ ഏപ്രില്‍ ഒന്നു മുതല്‍ കരാറുകാരന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന പരാതിയും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു.
ഇവര്‍ക്കു നല്‍കാനുള്ള തുക നല്‍കാത്തതാണ് അറ്റകുറ്റപ്പണികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം.  സര്‍ക്കാര്‍ സ്‌കൂളുകളുടെ പരിസരത്തു  പുല്ലുവളര്‍ന്നു  നില്‍ക്കുന്നത് അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ വെട്ടിമാറ്റാന്‍ നടപടികള്‍ സ്വീകരിക്കാന്‍  ഹെല്‍ത്തു സൂപ്പര്‍ വൈസറെയും കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ചുമതലപ്പടുത്തി.
Next Story

RELATED STORIES

Share it