malappuram local

സാധാരണക്കാരോട് സര്‍ക്കാരുകള്‍ ക്രൂരത കാണിക്കുന്നു: മൂവാറ്റുപുഴ അശ്‌റഫ് മൗലവി

കൊണ്ടോട്ടി: മുതലാളിവര്‍ഗത്തിന് ചൂട്ട് പിടിച്ച് വിഴിഞ്ഞം പദ്ധതിക്കായി ഡല്‍ഹിയില്‍ കാത്തുകിടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരിപ്പൂര്‍ പ്രശ്‌നം അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നത് സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ ദിനത്തിന്റെ ഭാഗമായി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ വിമാനത്താവളത്തിലേക്കുള്ള ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകള്‍ക്ക് നല്‍കുന്ന ആനുകൂല്യവും സംരക്ഷണവും മലപ്പുറത്തോടും മലബാറിനോടും സര്‍ക്കാര്‍ കാണിക്കുന്നില്ല. മന്ത്രിമാരെകൊണ്ട് തടഞ്ഞുവീഴുന്ന ജില്ലയുടെ വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക മേഖലകള്‍ പരിതാപകരമാണ്.' ആയതിനാലാണ് എസ്ഡിപിഐ ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത്. കൊടും ചതിയുടെയും ചൂഷണത്തിന്റെയും കണക്കുകളും നേര്‍ സത്യങ്ങളും എസ്ഡിപിഐ പുറത്തുവിട്ടപ്പോഴാണ് മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് പിന്നീട് ഇതിനെക്കുറിച്ച് ബോധ്യമായത്. മലബാറില്‍നിന്ന് ഹജ്ജിനു പോവുന്നവര്‍ക്കും സാധാരണക്കാരായ പ്രവാസികള്‍ക്കും ഏറെ ആശ്വാസമായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷനായി. കരിപ്പൂരിനെ തകര്‍ക്കുന്നത് മുസ്‌ലിം ലീഗ്-സിപിഎം കോര്‍പറേറ്റ് കൂട്ടകെട്ടും ചില മുതലാളിമാരുമാണന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തെ കബളിപ്പിക്കുന്ന മുസ്‌ലിംലീഗ് കരിപ്പൂരിന്റെ കാര്യത്തിലും പൊതുജനത്തെയും പ്രവാസികളെയും കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു തിരഞ്ഞെടുപ്പ് പ്രശ്‌നമല്ല.
വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണക്കെതിരേ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ െസക്രട്ടറി ബഷീര്‍ പൂവില്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ചുക്കാന്‍ ബിച്ചു, പി പി റഫീഖ്, ബാബു മണി കരുവാരക്കുണ്ട്, പി ചാക്കുണ്ണി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം മുണ്ടപ്പലം, അരീക്കല്‍ ബീരാന്‍ കുട്ടി, അശ്‌റഫ് ഒളവട്ടൂര്‍, ഹനീഫ ഹാജി, നൗഷാദ് മംഗലശ്ശേരി, ഫൈസല്‍ അനപ്ര, സംസാരിച്ചു.
Next Story

RELATED STORIES

Share it