സാദിഖലി തങ്ങള്‍ക്ക് ക്ഷണം

മലപ്പുറം: ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരിക സമ്മേളനത്തിലേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കു ക്ഷണം ലഭിച്ചു.

155 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിലെ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായാണ് തങ്ങള്‍ക്കു ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രമുഖ കേന്ദ്രമന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സാംസ്‌കാരിക ആധ്യാത്മിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
അതേസമയം രാഷ്ട്രപതി പിന്‍മാറിയ പരിപാടിയില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കുന്നത് പ്രതിഷേധത്തിനിടയാക്കിയേക്കും. ആര്‍എസ്എസ് അനുകൂലിയായ രവിശങ്കര്‍ കടുത്ത മോദി ഭക്തന്‍ കൂടിയാണ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപ പിഴ ഈടാക്കിയാണു പരിപാടിക്ക് താല്‍ക്കാലിക അനുമതി നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it