Flash News

സാഞ്ചസിന് റെക്കോഡ്



പീരങ്കിപ്പടയുടെ സൂപ്പര്‍ സ്റ്റാര്‍ ഇനി ചെമ്പടയുടെ ഗോള്‍ സ്‌കോറര്‍മാരില്‍ ഒന്നാമന്‍. കഴിഞ്ഞ ദിവസം ലോക ചാംപ്യന്മാര്‍ക്കെതിരേ ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ നേടിയതോടെ ചിലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സാഞ്ചസ് റെക്കോഡ് സ്വന്തമാക്കി. ചിലിയുടെ ചുവപ്പ് കുപ്പായത്തില്‍ സാഞ്ചസിന്റെ 38ാം ഗോളായിരുന്നു ഇത്. 112 മല്‍സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരം ഈ നേട്ടം കൈവരിച്ചത്. വെറും 71 മല്‍സരത്തില്‍ നിന്ന് 37 ഗോള്‍ നേടിയ മാഴ്‌സേലോ സാലസിന്റെ റെക്കോഡ് മറികടന്നാണ് സാഞ്ചസ് ചരിത്ര ഗോള്‍ പായിച്ചത്. ജര്‍മനിക്കെതിരെയുള്ള മല്‍സരത്തോടെ ചിലിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച ബ്രാവോയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും സാഞ്ചസിനായി. ചിലിക്ക് വേണ്ടി പുതിയ ഗോള്‍ ചരിത്രം സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സാഞ്ചസ് മല്‍സര ശേഷം പ്രതികരിച്ചു.
Next Story

RELATED STORIES

Share it