സാങ്കേതിക തകരാര്‍; വിമാനം തിരിച്ചിറക്കി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 162 യാത്രക്കാരുമായി കൊളംബോയിലേക്കു പറന്നുയര്‍ന്ന വിമാനം 30 മിനിറ്റിനകം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറാണു കാരണം. ഇന്നലെ വൈകീട്ട് 4.40ന് പുറപ്പെട്ട കൊളംബോ എയര്‍ലൈന്‍സ് വിമാനമാണ് 5.20ഓടെ അടിയന്തരമായി തിരികെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. 162 യാത്രക്കാരെക്കൂടാതെ എട്ടു ജീവനക്കാരും ഉണ്ടായിരുന്നു. തകരാര്‍ പരിഹരിച്ചതിനു ശേഷം വിമാനം കൊളംബോയിലേക്കു പുറപ്പെട്ടു.
Next Story

RELATED STORIES

Share it