palakkad local

സാങ്കേതിക കുരുക്ക്; റോഡുകളുടെ പ്രവൃത്തി അനിശ്ചിതത്വത്തില്‍

പട്ടാമ്പി: പരുതൂര്‍ പഞ്ചായത്തില്‍ രണ്ട് റോഡുകളുടെ അറ്റകുറ്റ പണികള്‍ സാങ്കേതിക കുരുക്കില്‍ കുടുങ്ങി. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഒരാള്‍ മാത്രം അപേക്ഷിച്ചതിനാലാണ് രണ്ട് റോഡുകളുടെയും പ്രവൃത്തി തുടങ്ങാന്‍ കഴിയാതെ സാങ്കേതിക തടസ്സം ഉടലെടുത്തത്. തൃത്താല വെള്ളിയാങ്കല്ലില്‍ നിന്നും കൊടിക്കുന്നിലേക്കുളള റോഡും മുതുതലയില്‍ നിന്നും പാലത്തറ ഗെയിറ്റ് വഴി പള്ളിപ്പുറം റോഡുമാണ് കരാറില്‍ കുടുങ്ങിയത്.
റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് കരാറുകാരെ ലഭിക്കാത്തതാണ് പ്രധാന കാരണം. തൃത്താല വെള്ളിയാങ്കല്ലില്‍ നിന്നും മംഗലംവഴി കൊടിക്കുന്നിലേക്കുളള റോഡിന് 25 ലക്ഷവും മുതുതല പള്ളിപ്പുറം റോഡിന്15 ലക്ഷം രൂപയുമാണ് എസ്റ്റിമേറ്റ് തുക. തൃത്താല വെള്ളിയാങ്കല്ലില്‍ നിന്നും കൊടിക്കുന്നത്തേക്ക് പോകുന്ന റോഡില്‍ പഴയ ടാറിങ്ങ് ആകെ തകര്‍ന്നു കിടക്കുന്നു.
പലയിടത്തും കുഴികളുമുണ്ട്. മുതുതല പള്ളിപ്പുറം റോഡിന്റെ സ്ഥിതിയും വ്യതസ്ഥമല്ല. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലെ യാത്ര വളരെയധികം ദുഷ്‌ക്കരമാണ്. നിലവിലുള്ള കരാറിലെ സാങ്കേതിക തടസ്സം നീക്കിയാല്‍ മാത്രമേ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാനാവൂ.
Next Story

RELATED STORIES

Share it