സാങ്കേതികവിദ്യയുടെ സാധ്യതകള്‍ അഭിഭാഷകര്‍ പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍

കൊച്ചി: ആധുനിക കാലത്തെ വിശാലമായ സാങ്കേതികവിദ്യയുടെ സഹായം അഭിഭാഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ ഒമ്പതാമത് ബാച്ചിന്റെ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക കാര്യങ്ങളിലുള്ള അറിവ് ജീവിതത്തി ല്‍ ഏറെ മുന്നേറാന്‍ സഹായിക്കും. എല്ലാ മേഖലയും പോലെ ജോലിയില്‍ മികവു തെളിയിക്കാ ന്‍ സാങ്കേതികജ്ഞാനം അനിവ്യാരമാണ്.
ഏറ്റവും കുലീനമായ ജോലികളില്‍ ഒന്നാണ് അഭിഭാഷക വൃത്തി. പൊതുജനങ്ങള്‍ക്ക് നീതി നടപ്പാക്കി നല്‍കുകയെന്ന മഹത്തായ ദൗത്യമാണത്. അതു കാരണമാണ് അഭിഭാഷകര്‍ക്ക് സമൂഹത്തില്‍ പ്രത്യേകമായ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. ബിഎഎല്‍എല്‍ബി പാസായ 64 വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍എം പാസായ ഏഴു വിദ്യാര്‍ഥികള്‍ക്കും പിഎച്ച്ഡി വിജയകരമായി പൂര്‍ത്തിയാക്കിയ ഒരാള്‍ക്കും ചടങ്ങില്‍ ബിരുദദാനം നടത്തി. ഗവര്‍ണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ അശോക് ഭൂഷണും ചേര്‍ന്നാണ് ബിരുദദാനം നിര്‍വഹിച്ചത്. ചടങ്ങില്‍ സര്‍വകലാശാല വിസി ഡോ. റോസ് വര്‍ഗീസ്, ജഡ്ജിമാര്‍, ബാര്‍ കൗ ണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it