kasaragod local

സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ

കാസര്‍കോട്: സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാ ബാച്ച് രജിസ്‌ട്രേഷന്‍, തൊഴില്‍ നൈപുണി വികസന പരിശീലന പരിപാടി എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജമോഹന്റെ അധ്യക്ഷത വഹിക്കും. സ്ഥലം മാറിയ കോ-ഓഡിനേറ്റര്‍ പി എന്‍ ബാബുവിന് യാത്രയയപ്പ് നല്‍കും. സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍. അപേക്ഷ ഫോറം ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസ്, വികസന വിദ്യാകേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും.
സാക്ഷരതാമിഷന്‍ ഗുണഭോക്താക്കള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന നൂതനപരിപാടിയാണ് തൊഴില്‍ നൈപുണി വികസനം. സാക്ഷരത, തുല്യതാ കോഴ്‌സ്‌കള്‍ക്കൊപ്പം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ഈ പരിപാടി നടപ്പാക്കുന്നത്. നെല്ലിക്കുന്ന് വികസന വിദ്യാകേന്ദ്രം, മോനാച്ച വികസന വിദ്യാകേന്ദ്രം, ബേര്‍ക്ക തുടര്‍വിദ്യാകേന്ദ്രം, മുള്ളേരിയ തുടര്‍വിദ്യാകേന്ദ്രം, മാവിലാ കടപ്പുറം തുടര്‍വിദ്യാകേന്ദ്രം എന്നിവിടങ്ങളിലാണ് തൊഴില്‍ നൈപുണി വികസന പരിശീലന പരിപാടിക്കായി തിരഞ്ഞടുക്കപ്പെട്ടത്. ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുന്നാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ പി പി സിറാജ്, ജില്ലാ പട്ടികവികസന ഓഫിസര്‍ കെ കൃഷ്ണ പ്രകാശ്, ജില്ലാ കോഴ്‌സ് കണ്‍വീനര്‍ കെ രാഘവന്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it