Flash News

സാക്കിര്‍ നായിക് സമാധാനത്തിന്റെ ദൂതനെന്ന് ദിഗ്‌വിജയ് സിങ്

സാക്കിര്‍ നായിക് സമാധാനത്തിന്റെ ദൂതനെന്ന് ദിഗ്‌വിജയ് സിങ്
X


ന്യൂഡല്‍ഹി: സാക്കിര്‍ നായിക് സമാധാനത്തിന്റെ ദൂതനെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. രാജ്യത്തെ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വര്‍ധിപ്പിക്കുന്നതിന് സാകിര്‍ നായികിന്റെ വാക്കുകള്‍ സഹായകരമാകുമെന്ന് പറഞ്ഞ ദിഗ്‌വിജയ് സിംഗ് അദ്ദേഹത്തിന്റെ വാക്കുകള്‍ വര്‍ഗീയതയ്‌ക്കെതിരാണെന്നും കൂട്ടിച്ചേര്‍ത്തു. ദിഗ്‌വിജയ് സിങും സാകിര്‍ നായികും വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ദുബായ് ആസ്ഥാനമായുള്ള പീസ് ടിവിയാണ് പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലായിട്ടുണ്ട്. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാനും പ്രഭാഷണങ്ങള്‍ നടത്തുവാനും സാകിര്‍ നായികിന് അവസരം നല്‍കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ കാതോര്‍ക്കണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.



[related]
Next Story

RELATED STORIES

Share it