Flash News

സാകിര്‍ നായിക്കിന്റെ സ്‌കൂള്‍ അനധികൃതമെന്ന് സര്‍ക്കാര്‍

സാകിര്‍ നായിക്കിന്റെ സ്‌കൂള്‍ അനധികൃതമെന്ന് സര്‍ക്കാര്‍
X


മുംബൈ: മുംബൈയിലെ സാകിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ഇസ്‌ലാമിക് സ്‌കൂള്‍ (ഐഐഎസ്) പ്രവര്‍ത്തിക്കുന്നത് അനധികൃതമായെന്ന് നഗരസഭയുടെ വിദ്യാഭ്യാസവകുപ്പ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് നഗരസഭയുടെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു സ്‌കൂളിനും പ്രവര്‍ത്തിക്കാനാവില്ലെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ദക്ഷിണ മുംബൈ മേഖലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ബി ബി ചവാന്‍ കത്തില്‍ അറിയിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ ഐഐഎസില്‍ ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌കൂളിന് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവോ എന്ന കാര്യം കത്തില്‍ പറയുന്നില്ല. എന്നാല്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനെ ഉപദ്രവിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് സ്‌കൂളിന്റെ നിയന്ത്രണമേറ്റെടുത്ത എസ്പി എംഎല്‍എ അബു അസിം അസ്മി പറഞ്ഞു.
എല്‍കെജി മുതല്‍ 10ാംതരം വരെയായി 135 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റും പേരുമുള്‍പ്പെടെ യാതൊന്നിലും മാറ്റംവരുത്തിയിട്ടില്ല. വിദ്യാഭ്യാസവകുപ്പില്‍ അന്വേഷണം നടത്തി ഇനിയും ആവശ്യമായ രേഖകള്‍ തയ്യാറാക്കുമെന്ന് അസ്മി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷിതാക്കളോട് സ്‌കൂള്‍ അടയ്ക്കുകയോ മാനേജ്‌മെന്റ് മാറുകയോ ചെയ്യുമെന്നു പറഞ്ഞിരുന്നു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ഐഐഎസ്. കഴിഞ്ഞ നവംബറില്‍ ഐആര്‍എഫിനെ അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it