Flash News

സാകിര്‍ നായിക്കിനെതിരേ ജാമ്യമില്ലാ വാറന്റ്



മുംബൈ: മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരേ പ്രത്യേക എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം നായിക്കിനെതിരേ എന്‍ഐഎ യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ധക്ക ആക്രമണത്തിന് നായിക്കിന്റെ പ്രഭാഷണം പ്രചോദനമായി എന്നാണ് കേസ്.മൂന്നുതവണ സമന്‍സ് നോട്ടീസ് അയച്ചിട്ടും നായിക് ഹാജരായില്ലെന്ന് കോടതിയെ എന്‍ഐഎ അറിയിച്ചു. നായിക്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടതുണ്ടന്നും അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ മറ്റൊരു കോടതി അദ്ദേഹത്തിനെതിരേ കഴിഞ്ഞയാഴ്ച ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it