Flash News

സാകിര്‍ നായികിനെ വിട്ടുനല്‍കാന്‍ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെടുമെന്ന്

സാകിര്‍ നായികിനെ വിട്ടുനല്‍കാന്‍ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെടുമെന്ന്
X


ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാകിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കകം തന്നെ മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. സാകിര്‍ നായിക് മലേഷ്യയിലുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നതോടെയാണ് സര്‍ക്കാരിന്റെ നീക്കം. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരിലെ പ്രമുഖപള്ളിയില്‍ സാകിര്‍ നായിക് പ്രാര്‍ഥന നടത്തുന്നതായുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപണങ്ങള്‍ ഉയരുകയും ഇതുസംബന്ധിച്ച കേസില്‍ അദ്ദേഹത്തിനെതിരേ നേരത്തേ ദേശീയ അന്വേഷണ എജന്‍സി കുറ്റപ്പത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it