Second edit

സാംസ്‌കാരിക വിപ്ലവം

'ഓര്‍മകളുണ്ടായിരിക്കണം' എന്ന് നമ്മുടെ ഒരു കവി എഴുതി. എന്നാല്‍, ഓര്‍മകളെ തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍- ഇന്ത്യയിലായാലും ചൈനയിലായാലും.
കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ പൈശാചികമായ നരനായാട്ടു നടന്ന സാംസ്‌കാരിക വിപ്ലവത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍, അതിന്റെ ഓര്‍മകള്‍ ഭാവിതലമുറയെ അലട്ടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണു നടക്കുന്നത്. 1966 മെയ് 16നാണ് മാവോ സേതുങ് ജനകീയ സാംസ്‌കാരിക വിപ്ലവം പ്രഖ്യാപിക്കുന്നത്. വാസ്തവത്തില്‍ വൂഹാന്‍സിന്റെ ഒരു നാടകം നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള അനുഭവങ്ങളാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ ഈ വിപ്ലവത്തിലേക്കു നയിച്ചത്. അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്താനും വിദ്യാര്‍ഥിസ്വാതന്ത്ര്യം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് മാഡം മാവോ ഉള്‍പ്പെടെയുള്ള നാല്‍വര്‍സംഘമായിരുന്നു. പതിറ്റാണ്ടോളം നീണ്ടുനിന്ന വിപ്ലവത്തില്‍ ഒരുദശലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടു. അതിലേറെ മനുഷ്യര്‍ ജയിലറകളില്‍ പീഡിപ്പിക്കപ്പെട്ടു. ചരിത്രസ്മാരകങ്ങളും സാംസ്‌കാരികകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. റെഡ് സ്‌ക്വാഡ് രൂപീകരിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രതിയോഗികള്‍ക്കെതിരേ തിരിച്ചുവിട്ടു. ഇതെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ചൈനയെ നയിച്ചത്.
ഒടുവില്‍ മാവോയുടെ മരണത്തിനുശേഷം 1981ല്‍ സാംസ്‌കാരിക വിപ്ലവത്തില്‍ 30 ശതമാനവും തെറ്റായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം സമ്മതിച്ചു! വിപ്ലവകാല കുറ്റങ്ങളുടെ പേരില്‍ നാല്‍വര്‍സംഘം ജീവപര്യന്തം തടവ് തൊട്ടുള്ള ശിക്ഷകള്‍ക്കു വിധേയരായി.
Next Story

RELATED STORIES

Share it