സാംസ്‌കാരിക വിപ്ലവം ഓര്‍മിക്കാതെ ചൈന

ബെയ്ജിങ്: സാംസ്‌കാരിക വിപ്ലവത്തിന്റെ 50ാംവാര്‍ഷികം ആചരിക്കാതെ ചൈന. 1966ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മാവോ സെതൂങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച, 10 വര്‍ഷം നീണ്ട, 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാനിടയായ സാംസ്‌കാരിക വിപ്ലവത്തിന്റെ ഔദ്യോഗിക വാര്‍ഷികാചരണങ്ങള്‍ ചൈനയില്‍ നടന്നില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും വാര്‍ഷികത്തെ അവഗണിച്ചു. വിപ്ലവം എന്ന വാക്കിനു ചീത്തപ്പേരുവരാന്‍ സാംസ്‌കാരിക വിപ്ലവം കാരണമായെന്ന് ബെയ്ജിങിലെ ചൈന പോളിസി കേന്ദ്രത്തിലെ ഗവേഷകനായ ഡേവിഡ് കെല്ലി അഭിപ്രായപ്പെട്ടു. ചൈനയെ ഏതാണ്ട് മധ്യകാലഘട്ടത്തിലേക്കു നയിച്ച സംഭവമായിരുന്നു സാംസ്‌കാരിക വിപ്ലവമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it