kannur local

സാംസ്‌കാരിക മേഖലയില്‍ ഫാഷിസം പിടിമുറുക്കുന്നു: വിനയന്‍

ഇരിട്ടി: സാംസ്‌കാരിക മേഖലകളില്‍ അധികാരമുപയോഗിച്ച് ഫാഷിസം പിടിമുറുക്കുകയാണെന്ന് സിനിമ സംവിധായകന്‍ വിനയന്‍. ഇരിട്ടിയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസത്യത്തിനു നേരേ വിരല്‍ ചൂണ്ടുന്ന സംസ്‌കാരിക നായകരെയും ഏഴുത്തുകാരെയും രഹസ്യമായി കൊല്ലുന്നു. നമ്മളറിയാതെ ഫാഷിസം നമ്മെ പിടികൂടുകയാണ്. ജാതിയമായി മുദ്രാവാക്യം വിളിക്കുന്നവരാണ് രാജ്യസ്‌നേഹികളെന്ന് ഫാ ഷിസം തലയ്ക്കു പിടിച്ച ഭരണ കൂട അജണ്ട നടപ്പാക്കുന്ന എഴുത്തുകാര്‍ നമ്മെ പഠിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ അസി. സെക്രട്ടറി സി പി ഷൈജന്‍ അധ്യക്ഷത വഹിച്ചു. യുവകലാ സാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അഹമ്മദ് സംസ്‌കാരിക പ്രഭാഷണം നടത്തി. അഡ്വ. നിഷാദ്, രാഘവന്‍ മാസ്റ്റര്‍, പായം ബാബുരാജ് സംസാരിച്ചു.
Next Story

RELATED STORIES

Share it