kozhikode local

സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട്: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാ ഭായിയെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ട നടപടിയില്‍ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം.
ദയാ ഭായിക്ക് നേരിട്ട അപമാനവും, ഈ പെരുമാറ്റത്തിന് കാണമായ മലയാളിയുടെ സാമൂഹ്യ ബോധവും അടിവരയിടുന്ന നോട്ടീസ് വിതരണം ചെയ്തുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത കൊടിയേന്തി മൗനജാഥയായി കെ.എസ്.ആ ര്‍. ടി.സി. സ്റ്റാന്‍ഡില്‍ എത്തിയ പ്രതിഷേധക്കാര്‍ ബസ്സിലും, സ്റ്റാന്‍ഡിലും നോട്ടീസ് വിതരണം ചെയ്ത് സംസാരിച്ചു.
മനുഷ്യരുടെ നിറവും വസ്ത്ര രീതിയും നോക്കി മാന്യത അളക്കുന്ന കേരളീയരുടെ പിന്തിരിപ്പന്‍ ചിന്തയാണ് ദയാ ഭായിക്കു നേരിട്ട അപമാനത്തിനു കാരണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നാടക പ്രവര്‍ത്തകന്‍ മധുമാസ്റ്റര്‍ പറഞ്ഞു. ദയാ ഭായിയെ പോലുള്ള നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകക്ക് സര്‍ക്കാന്‍ ഉദ്യോഗസ്ഥരായ ബസ് ജീവനക്കാരില്‍ നിന്നും നേരിട്ട അപമാനം മലയാളി ഒന്നടങ്കം ഏറ്റുവാങ്ങുകയാണ്. ദയാഭായിയെ ബസ്സില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി ലജ്ജിക്കണമെന്നും മധുമാസ്റ്റര്‍ പറഞ്ഞു. നാടക പ്രവര്‍ത്തകരായ എ.ശാന്തകുമാര്‍, ഷാജി പോലൂര്‍, ചിത്രകാരന്‍ ഉദയ് ഹ്യൂ, സാംസ്‌കാരിക പ്രവര്‍ത്തകരായ പ്രകാശന്‍ ചേവായൂര്‍, കെ. ജ്യോതിഷ്, ഒ.പി.രവീന്ദ്രന്‍, ആര്‍.കെ.അജയ്‌ഘോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it