kozhikode local

സാംസ്‌കാരിക നിലയം നടപ്പാത നിര്‍മാണം പുനരാരംഭിച്ചു

കുറ്റിയാടി: ഏറെക്കാലമായി മുടങ്ങി കിടന്ന കുറ്റിയാടി സാംസ്‌ക്കാരിക നിലയത്തിലേക്കുള്ള നടപ്പാത നിര്‍മ്മാണം പുനരാരംഭിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ ഓവുചാല്‍ നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ചതുപ്പ് മേഖലയിലായതിനാല്‍ ചെറിയൊരു മഴപെയ്താല്‍ പോലും കെട്ടിടത്തിനുള്ളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് പതിവായിരുന്നു.  കൂടാതെ എംഐയുപി സ്‌ക്കൂളിന്റെ കളിസ്ഥലമായ ഇവിടെയും മലിനജലം ഭീഷണിയുയര്‍ത്തിയിരുന്നു. തൊട്ടില്‍പ്പാലം, മരുതോങ്കര, തളീക്കര, കായക്കൊടി, കാവിലുമ്പാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് യതീംഖാന, ഗവ. താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ഗവ. ഹൈസ്‌ക്കൂള്‍, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന നടപ്പാതകൂടിയാണിത്.കെട്ടിടത്തിന്റെയും ചുറ്റുപാടുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി കഴിഞ്ഞ ഭരണസമിതി 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രവര്‍ത്തിയും നടന്നിരുന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മതിയായ തുക അനുവദിച്ചതോടെയാണു നിര്‍മ്മാണം പുനരാരംഭിച്ചത്.
Next Story

RELATED STORIES

Share it