സാംസ്‌കാരിക നായകര്‍ ഓര്‍മിക്കപ്പെടാന്‍ സര്‍ക്കാര്‍ നടപടി: മന്ത്രി

തിരുവനന്തപുരം: നാടിന്റെ താളംതെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണു സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേരളത്തെ ഈ രൂപത്തില്‍ ശക്തിപ്പെടുത്താന്‍ ആശയലോകത്തു ശക്തമായി ഇടപെട്ട ഒരാളെയും മറക്കാതിരിക്കാന്‍ സാംസ്‌കാരിക വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൈതൃക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.   സര്‍ സി ശങ്കരന്‍ നായര്‍ സ്മാരക പുരസ്‌കാരം പ്രഫ. കെ കെ എന്‍ കുറുപ്പും ഇ എം എസ് സ്മാരക പുരസ്‌കാരം പ്രഫ. കെ എന്‍ പണിക്കരും സര്‍ദാര്‍ കെ എം പണിക്കര്‍ പുരസ്‌കാരം ടി എച്ച് പി ചെന്താരശ്ശേരിയും പ്രഫ. എ  ശ്രീധരമേനോന്‍ പുരസ്‌കാരം ഡോ. എം ആര്‍ രാഘവവാര്യരും പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക പുരസ്‌കാരങ്ങള്‍ കെ രാമകൃഷ്ണ വാര്യര്‍, പ്രഫ. കെ വിജയന്‍, പ്രഫ. ഒ വത്സല, പ്രഫ. സി രാജേന്ദ്രന്‍ എന്നിവരും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it