kasaragod local

സാംസ്‌കാരിക കേന്ദ്രവും ബോളുക്കട്ട ഗ്രൗണ്ടും സാമൂഹികവിരുദ്ധരുടെ കേന്ദ്രം

ബദിയടുക്ക: പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം പാടില്ലെന്ന് കൊട്ടിഘോഷിക്കുമ്പോഴും ബദിയടുക്കയില്‍ ഇതൊന്നും നടപ്പാകുന്നില്ലെന്ന് പരാതി. ബദിയടുക്ക പഞ്ചായത്തിലെ ബോളുക്കട്ട മിനി സ്‌റ്റേഡിയത്തിന് സമീപം 2003ല്‍ പഞ്ചായത്ത് ഭരണ സമിതിയുടെ മുമ്പാകെ ടൗണ്‍ ഹാള്‍ നിര്‍മാണമെന്ന ആശയം വന്നതോടെ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച് ഫില്ലറുകളുടെ പ്രവൃത്തി നടത്തി. എന്നാല്‍ എസ്റ്റിമേറ്റിന് വിരുദ്ധമായി കെട്ടിടം നിര്‍മാണ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിജിലന്‍സ് അധികൃതര്‍ക്ക് പരാതി നല്‍കുകയും കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ വര്‍ഷങ്ങളോളമായി പാതിവഴിയില്‍ ഉപേക്ഷിച്ച ടൗണ്‍ ഹാള്‍-സാംസ്‌കാരിക കേന്ദ്രവും ബോളുക്കട്ട ഗ്രൗണ്ടുമാണ് സാമൂഹിക വിരുദ്ധരും ഇതര സംസ്ഥാന തൊഴിലാളികളും എക്‌സ്‌പോ നടത്തിപ്പു സംഘവും സമൂഹ ശൗചാല യമാ ക്കി  മാറ്റിയിരിക്കുന്നത്. ഇത് മൂലം ബോളുക്കട്ട ഗ്രൗണ്ടിന് പരിസരത്തുള്ള വീട്ടുകാര്‍ ദുര്‍ഗന്ധം മൂലം പൊറുതി മുട്ടുമ്പോഴും ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. പ്രവൃത്തി ഉപേക്ഷിച്ച ടൗണ്‍ ഹാള്‍ പരിസരം മദ്യപന്‍മാരുടെയും സാമൂഹിക ദ്രോഹികളുടെയും താവളമാക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ആറ് കുഴല്‍ കിണര്‍ നിര്‍മാണ ലോറികള്‍ നിര്‍ത്തിയിടുന്നതും ഇവിടെ തന്നെയാണ്. ഭക്ഷണം പാകം ചെയ്യലും അന്തിയുറക്കവും മറ്റും ഇവിടെ തന്നെയാണ്. രാത്രിയാകുന്നതോടെ മദ്യ ലഹരിയില്‍ വഴക്ക് പതിവാണെന്നും ഇത് മൂലം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. സാധരണയായി എക്‌സ്‌പോ തുടങ്ങിയ പ്രദര്‍ശന പരിപാടികള്‍ക്ക് അനുവാദം നല്‍കുമ്പോള്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ശൂചീകരണം കര്‍ശനമായി പാലിക്കണമെന്നും ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ചട്ടങ്ങള്‍ക്ക് വിധേയമായി പെര്‍മിഷന്‍ നല്‍കുക എന്നതാണ് നിയമം. എന്നാല്‍ ഇവിടെ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇത്തവണയും എക്‌സിബിഷന്‍ സംഘടിപ്പിക്കാനുള്ള അനുമതി നല്‍കുകയും ദിവസങ്ങളായി അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ അഭ്യാസികളും ജീവനക്കാരും മൃഗങ്ങളുമൊക്കെ മലമുത്ര വിസര്‍ജ്ജനം നടത്തുന്നതും ഇവിടെ തന്നെയാണെന്ന് സമീപവാസികള്‍ ചൂണ്ടികാട്ടുന്നു. പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ബദിയടുക്ക. അത്‌കൊണ്ട് തന്നെ ശുചിത്വ പരിപാലനത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്ന അയഞ്ഞ സമീപനം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it