Flash News

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷ സഹോദരിക്ക്; നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷ സഹോദരിക്ക്; നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു
X


ഇസ് ലാമാബാദ്: സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷ സഹോദരിക്ക്. പെണ്‍കുട്ടിയെ പൊതുനിരത്തിലൂടെ നഗ്നയാക്കി നടത്തിച്ചു. പാകിസ്താനിലെ ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യയിലാണ് സംഭവം. ഗ്രാമത്തിലുള്ള പെണ്‍കുട്ടിയെ സഹോദരന്‍ പ്രണയിച്ചതിനുള്ള ശിക്ഷയാണ് പതിനാറുകാരിയായ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത്. ജിയോ ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 27നാണ് സംഭവം. വെള്ളം എടുത്തുവരികയായിരുന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നഗ്നയാക്കിയ ശേഷം ഒരു മണിക്കൂറോളം പൊതുനിരത്തിലൂടെ നടത്തിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായ സഹോദരന്റെ പക്കല്‍ നിന്നും പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കുടുംബത്തോടുള്ള വൈരാഗ്യം തീരാത്ത ചിലര്‍ സഹോദരിയെ നഗ്നയാക്കി നടത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പ്രധാന പ്രതി ഒളിവിലാണ്.
Next Story

RELATED STORIES

Share it