സഹോദരന്മാരെ കൊലപ്പെടുത്തിയ കേസ്: മുന്‍ എംപി കുറ്റക്കാരന്‍

സിവാന്‍: ബിഹാറിലെ സിവാന്‍ ജില്ലയില്‍ 11 വര്‍ഷം മുമ്പ് രണ്ടു സഹോദരന്മാരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആര്‍ജെഡി എംപി ശഹാബുദ്ദീന്‍ കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. രാജ്കുമാര്‍ സാഹ്, ശെയ്ഖ് അന്‌ല, ആരിഫ് ഹുസൈന്‍ എന്നിവരും കുറ്റക്കാരാണെന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി അജയ് കുമാര്‍ ശ്രീവാസ്തവ കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ നാളെ വിധിക്കും.
2004 ആഗസ്ത് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദ്രശേഖര്‍ പ്രസാദ് എന്ന ആളുടെ മക്കളായ ഗിരീഷ്, സതീഷ് എന്നിവരെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
മറ്റൊരു മകനായ രാജീവ് റോഷന്‍ റാഞ്ചികളില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നില്ല. മരിച്ചവരുടെ അമ്മ കലാവതി ദേവിയാണ് പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ശഹാബുദ്ദീന് പങ്കുണ്ടെന്ന് കണ്ടെത്തി. ദൃക്‌സാക്ഷിയെന്ന നിലയില്‍ രാജീവ് റോഷനാണ് കോടതി മുമ്പാകെ മൊഴി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂണ്‍ 16ന് ഇദ്ദേഹത്തെ അജ്ഞാതര്‍ കൊലപ്പെടുത്തി. നിരവധി കേസുകളുമായി ബന്ധപ്പെട്ട് സിവാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് കഴിഞ്ഞ കുറേ വര്‍ഷമായി ശഹാബുദ്ദീന്‍.
Next Story

RELATED STORIES

Share it