Kerala

സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചു

സഹോദരങ്ങള്‍ പുഴയില്‍ മുങ്ങിമരിച്ചു
X
death

ചെറുപുഴ: മുത്തച്ഛനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഈസ്റ്റ് എളേരി മുനയന്‍കുന്നിലെ തകിടിയേല്‍ രാജീവന്റെയും ഷീജയുടെയും മക്കളായ രാജലക്ഷ്മി രാജീവ്(12), ജയശ്രീ രാജീവ്(9) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകീട്ട് 5.30ഓടെ തേജസ്വിനി പുഴയില്‍ കോലുവള്ളി കമ്പിപ്പാലത്തിനു സമീപത്തെ കയത്തിലാണു സംഭവം. പതിവുപോലെ ഇന്നലെ വൈകീട്ട് മുത്തച്ഛനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഇതിനിടെ ജയശ്രീ വെള്ളത്തില്‍ വീണു. അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചേച്ചി രാജലക്ഷ്മിയും അപകടത്തില്‍പ്പെട്ടത്. മുത്തച്ഛന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപുഴ പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it