kasaragod local

സഹോദരങ്ങളെ ആക്രമിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

ബേക്കല്‍: ജമാഅത്ത് കമ്മിറ്റിയിലെ ഭിന്നതയെ തുടര്‍ന്ന് സഹോദരങ്ങളെ അക്രമിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കഴിഞ്ഞ മാസം 23ന് വൈകിട്ട് 5.10ന് പള്ളിപ്പുഴ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ ജനറല്‍ബോഡിയോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളിപ്പുഴയിലെ ഹാരിസ് (31), സഹോദരന്‍ മുനീര്‍ എന്നിവരെ അക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിന്റെ അന്വേഷണമാണ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജമാഅത്തിന്റെ മുന്‍ പ്രസിഡന്റ് ബഷീര്‍ എന്‍ജിനിയര്‍, റിയാസ് ഇബ്രാഹിം, നൗഷാദ് അബൂബക്കര്‍, സവാദ് ഇബ്രാഹിം, റാഷിദ് ഇബ്രാഹിം, നാസര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ഹാരിസ് ആറു ദിവസത്തോളം ചികില്‍സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിനിരയായ മുനീറില്‍ നിന്നും മൊഴിയെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ലെന്നും അന്വേഷണം മരവിപ്പിച്ചുവെന്നും പരാതിപ്പെട്ട് സഹോദരന്‍ ഹാരിസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവായത്.
Next Story

RELATED STORIES

Share it