സഹിഷ്ണുത ഉള്‍പ്പെട്ടതാവണം വിദ്യാഭ്യാസം: രാഷ്ട്രപതി

കോട്ടയം: ഓരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണമെന്നും നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉള്‍പ്പെട്ടതാവണം വിദ്യാഭ്യാസമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കോട്ടയം സിഎംഎസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വഭാവരൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാവണം ഉന്നത വിദ്യാഭ്യാസം. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയരാത്തതില്‍ ദുഃഖമുണ്ട്. സാക്ഷരതാരംഗത്തും പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിലും മഹനീയമാതൃക കേരളത്തിനുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ ഈ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ രംഗത്ത് യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it