സഹിഷ്ണുതപ്രകടിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

കിര്‍നഹര്‍(പശ്ചിമബംഗാള്‍): സഹിഷ്ണുതയും ഭിന്നാഭിപ്രായക്കാരോട് ബഹുമാനവും പ്രകടിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പശ്ചിമബംഗാളിലെ കിര്‍നഹറിലുള്ള വസതിയില്‍ സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കവെയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരേ രാഷ്ട്രപതി വീണ്ടും പ്രതികരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മൂന്നാംതവണയാണ് രാഷ്ട്രപതി ഇത്തരം പ്രസ്താവന നടത്തുന്നത്. സഹിഷ്ണുത പ്രോല്‍സാഹിപ്പിക്കുവാനും വൈജാത്യങ്ങളെ സ്വീകരിക്കുവാനും ഭിന്നസ്വരങ്ങള്‍ മാനിക്കുവാനുമാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. അതാണ് നമ്മോടൊപ്പം എന്നുമുണ്ടാവേണ്ടത്. ഇതംഗീകരിക്കുകയും നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രയോഗത്തില്‍ വരുത്തുകയും വേണം. രാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it