സഹയാത്രികരുടെ വെള്ളം കുടിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചു

ഇറ്റാര്‍സി: ചോദിക്കാതെ തങ്ങളുടെ കുപ്പിവെള്ളം കുടിച്ചതിന് യുവാവിനെ മൂന്നു പേര്‍ ചേര്‍ന്ന് ട്രെയിനിന്റെ ജനാലയില്‍ തല കീഴായി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിക്കി (24), രവി (25), ബല്‍റാം (25), എന്നീ യുവാക്കളെ അറസ്റ്റു ചെയ്തു. നാല് റെയില്‍വേ പോലിസുകാരെ ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ സംരക്ഷണസേന സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ റെയില്‍വേ പോലിസ് നാല് സംഘങ്ങളെ നിയോഗിച്ചു.
പട്‌ന-മുംബൈ പാടലീപുത്ര എക്‌സ്പ്രസ് ട്രെയിനിലാണ് മര്‍ദ്ദനം നടന്നത്. ജബല്‍പൂര്‍- ഇറ്റാര്‍സി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. സുമിത് കച്ചി(25) എന്ന യുവാവിനാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അക്രമികള്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ മുംബൈയിലേക്ക് പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു. അക്രമം ചിത്രീകരിച്ച വീഡിയോ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്.
ജബല്‍പ്പൂരില്‍ നിന്നാണ് കച്ചി ട്രെയിനില്‍ കയറിയത്. ദാഹിച്ചപ്പോള്‍ സഹയാത്രികരുടെ വെള്ളമെടുത്ത് കുടിച്ചു. ഇതുകണ്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി. അവര്‍ കച്ചിയെ ട്രെയിനിന്റെ പുറത്ത് ജനാലയില്‍ തല കീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. നാല് മണിക്കൂറോളം അതേ നിലയിലാണ് കച്ചി യാത്ര ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതാര്‍സി സ്റ്റേഷനില്‍ നിന്ന് കയറിയ ചില കച്ചവടക്കാരാണ് കച്ചിയെ മോചിപ്പിച്ചത്. ഇതാര്‍സി സ്റ്റേഷനില്‍ വച്ചും കച്ചിക്ക് മര്‍ദ്ദനമേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it