palakkad local

സഹപാഠിയുടെ ദൈന്യതയ്ക്ക് പരിഹാരമായി വിദ്യാര്‍ഥികള്‍ നിര്‍മിച്ച രജത ഭവനം ഇന്ന് കൈമാറും

ആലത്തൂര്‍: സഹപാഠിയുടെ ദൈന്യതയ്ക്ക് പരിഹാരമായി വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ചിറ്റില്ലഞ്ചേരി എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സഹപാഠിക്കായി വീടൊരുക്കിയത്. മേലാര്‍കോട് സ്വദേശികളായ സുന്ദര്‍ വര്‍മ്മ, ശ്രുതി വര്‍മ്മ, രാഹുല്‍ വര്‍മ്മ എന്നിവര്‍ക്കാണ് സഹപാഠികള്‍ വീടൊരുക്കിയത്.വിദ്യാര്‍ഥികളുടെ അധ്വാനവും, ഒരുപാട്‌പേരുടെ സഹായവും ഒത്തുചേര്‍ന്നപ്പോഴാണ് സഹപാഠിക്ക് നാലു സെന്റ് സ്ഥലവും, 650 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ രജത ഭവനമെന്ന പേരിട്ട വീടിന്റെ താക്കോല്‍ദാനം കെ ഡി പ്രസേനന്‍ എംഎല്‍എ വ്യാഴാഴ്ച നിര്‍വഹിക്കും.  വീടിന്റെ ആധാരം മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം മായന്‍ കൈമാറും.
Next Story

RELATED STORIES

Share it