kozhikode local

സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി

പെരുവയല്‍: പഠനത്തില്‍ മിടുക്കരായ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് എംഎസ്എഫിന്റെ പ്രത്യക പദ്ധതി. പെരുവയല്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പേരില്‍ വിദ്യാഭ്യാസ സഹായ പദ്ധതി ആവിഷ്‌ക്കരിച്ചത്.
പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ നിര്‍ധന വിദ്യാര്‍ഥികളെ സ്‌കൂള്‍ അധ്യാപകര്‍ മുഖേന തിരഞ്ഞെടുക്കും. ഇവരുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുന്നതാണ് പദ്ധതി. സഹായ വിതരണവും സ്‌കൂള്‍ അധികൃതര്‍ മുഖേനയാണ് നടക്കുക. പദ്ധതിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് ടി പി ആബിദ് അധ്യക്ഷത വഹിച്ചു.
പദ്ധതിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം പി കെ സാജിദില്‍ നിന്നും തുക സ്വീകരിച്ച് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി പി മുഹമ്മദ്, ഉനൈസ് പെരുവയല്‍, ശമീര്‍ കെ, അന്‍സാര്‍ കെ,  സാബിത്ത് കൊണാറമ്പ്, മുര്‍ഷിദ് കീഴ്മാട്, സഹദ്, ഇസ്ഹാഖ്, ജലീസ്, അനീസ്, നാസിഫ്, അഹ്‌നാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it