സഹപാഠികളുടെ പീഡനം: ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ച ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഭരൂര്‍ ഗ്രാമത്തിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗണിത പരീക്ഷയ്ക്കു ശേഷം ക്ലാസ് മുറിയിലിരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയോട് സഹപാഠികളായ രണ്ടുപേര്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതു നിരസിച്ച വിദ്യാര്‍ഥിനിയുടെ ഹാള്‍ടിക്കറ്റ് നശിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.
അനുകൂലമായ മറുപടി തന്നില്ലെങ്കില്‍ ആസിഡാക്രമണം നടത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കുറ്റക്കാര്‍ക്കെതിരേ കേസെടുത്തുവെന്ന് പോലിസ് അറിയിച്ചു. അതേസമയം, പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടുത്താതെയാണ് കേസെടുത്തതെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.


കെജ്‌രിവാളിന്റെ സ്‌പെഷ്യല്‍
സെക്രട്ടറിയെ സ്ഥലംമാറ്റിന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയെ സ്ഥലംമാറ്റി. പ്രശാന്ത് കുമാര്‍ പാണ്ഡയെയാണ് പുതുച്ചേരിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലംമാറ്റിയത്. 2007 ഐഎഎസ് ബാച്ച് ഓഫിസറായ പാണ്ഡയെ സ്ഥലംമാറ്റിയ ഉത്തരവിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it