ernakulam local

സഹപാഠികളുടെ കൂട്ടായ്മയില്‍ അശോകന്‍ ചേട്ടന് പുതുവീടൊരുങ്ങി

വൈപ്പിന്‍: പഴയകാല സഹപാഠികളുടെ കൂട്ടായ്മയില്‍ അശോകന്‍ ചേട്ടന് പുതുവീടൊരുങ്ങി.
എടവനക്കാട് താമരവട്ടം തിട്ടയില്‍ അശോകനും ഭാര്യ ഓമനക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. തളര്‍വാതത്തെ തുടര്‍ന്ന് കിടപ്പിലായ അശോകന്‍ പൊതു പ്രവര്‍ത്തന രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു.
രാഷ്ട്രീയം ഒരു ജീവനമായി മാറിയ പുതിയ കാലത്ത് നേരും നെറിവുമുള്ള പൊതു പ്രവര്‍ത്തകനായിരുന്നു അശോകന്‍.
മുന്‍മന്ത്രി പി കെ വേലായുധന്റെ പി എ, മൂന്നു തവണ എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍, രണ്ടുപതിറ്റാണിലേറെകാലം എടവനക്കാട് സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോഡ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തളര്‍വാതം പിടിപെട്ട് ഒരു വശം തളര്‍ന്ന് പോയ ഇദ്ദേഹത്തിന്റെ മകന്റെ അകാലത്തിലുണ്ടായ വിയോഗം അശോകനെ കൂടുതല്‍ തളര്‍ത്തി. മകളെ വിവാഹം ചെയ്തയച്ചതോടെ വൃദ്ധ ദമ്പതികള്‍ തനിച്ചായി. പഞ്ചായത്തില്‍ നിന്ന് ലഭിച്ച 1.25 ലക്ഷം രൂപ കൊണ്ട് വീടുപണി എങ്ങുമെത്തിയില്ല. ഇതിനിടെ ചികികല്‍സയ്ക്കും മറ്റുമായി പണം കണ്ടത്തേണ്ടതായതോടെ ജീവിതം കൂടുതല്‍ ദുസഹമായി. വീടിന്റെ പണി പാതി വഴിയില്‍ മുടങ്ങുകയും ചെയ്തു.
ഇതിനിടെ സഹപാഠികളായ റിട്ട.തഹസില്‍ദാര്‍ വി വി വിശ്വനാഥന്‍, ടി കെ ഹസന്‍ മാസ്റ്റര്‍ എന്നിവര്‍ മുന്‍കൈഎടുത്ത് സുമനുസകളുടെ സഹായത്തോടെ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
അടുക്കളയും ടോയ്‌ലറ്റും പുതുതായി വീടിനോട് കൂട്ടിചേര്‍ത്ത് നിര്‍മിച്ചു. വിഷു ദിനത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പുതിയ വീട്ടില്‍ അശോകനും ഭാര്യ ഓമനയും താമസം ആരംഭിച്ചു.
Next Story

RELATED STORIES

Share it