Idukki local

സഹകരണ സംഘത്തില്‍ തട്ടിപ്പ്; 36 ലക്ഷം തട്ടിയ മുന്‍ കാഷ്യര്‍ അറസ്റ്റില്‍

തൊടുപുഴ: സഹകരണ സൊസൈറ്റിയില്‍ നിക്ഷേപത്തുകയില്‍ തിരിമറി നടത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ കാഷ്യര്‍ അറസ്റ്റില്‍. തൊടുപുഴ മടക്കത്താനം മഞ്ഞള്ളൂര്‍ പ്ലാവില്‍ വീട്ടില്‍ എം പി ലാല്‍സണെ(50)യാണു ഇടുക്കി െ്രെകം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി എ ഇ കുര്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇടുക്കി ജില്ല പോസ്റ്റ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കാഷ്യല്‍ കം അക്കൗണ്ടണ്ടായിരുന്ന ലാല്‍സണ്‍ 2009-10 മുതല്‍ 14 വരെയുള്ള കാലയളവിലാണു ക്രമക്കേടു നടത്തിയത്.മറ്റു സഹകരണ സംഘങ്ങളും സൊസൈറ്റിയില്‍ സ്ഥിര നിക്ഷേപത്തിനായി തുക നിക്ഷേപിക്കാറുണ്ടായിരുന്നു. ഈ തുകയില്‍ നിന്നും സഹകരണ സംഘങ്ങള്‍ വായ്പയെടുക്കുമ്പോള്‍ സംഖ്യയില്‍ ക്രമക്കേടു കാട്ടുകയും തുക കൂട്ടിയെഴുതുകയുമാണു തട്ടിപ്പു നടത്തിയത്. തുക കൂട്ടിയെഴുതുന്നത് സൊസൈറ്റിയിലെ നാള്‍വഴി റജിസ്റ്ററിലും, സെക്യുവേര്‍ഡ് ലോണ്‍ റജിസ്റ്ററിലും മാത്രമാണു രേഖപ്പെടുത്തുന്നത്. ഇക്കാര്യം കാഷ് ബുക്കില്‍ രേഖപ്പെടുത്താറില്ല. സംഘം സെക്രട്ടറി അതതു ദിവസത്തെ വൗച്ചറും കാഷ് ബുക്കുകളും മാത്രമാണു പരിശോധിക്കുക. ഇക്കാരണത്താലാണു ക്രമക്കേട് പുറത്തറിയാന്‍ വൈകി. ജില്ലാ സഹകരണ സംഘത്തിലും, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലുമാണ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് സഹകരണ സംഘം അധികൃതര്‍ നിക്ഷേപിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ അടയ്‌ക്കേണ്ട തുകയിലും ലാല്‍സണ്‍ കൃത്രിമം നടത്തി. കഴിഞ്ഞ വര്‍ഷം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 1.50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ രണ്ടിനു തൊടുപുഴ പോലിസ് ലാല്‍സണെതിരെ കേസെടുത്തു. കേസിന്റെ അന്വേഷണം ജില്ലാ െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിക്കു കൈമാറി.ഈ അന്വേഷണത്തിലാണു കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത് .ഇതേ തുടര്‍ന്നു ഒക്ടോബര്‍ ഒന്‍പതിനു ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. പ്രതിയെ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. സിഐ മുഹമ്മദ് നിസാര്‍, എസ്‌ഐ എം ഡി ശ്രീനിവാസന്‍, എഎസ്‌ഐ കെ രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, സെല്‍വം സെബാസ്റ്റ്യന്‍, സിവില്‍ പൊലിസ് ഓഫിസര്‍ രഞ്്ജിത് എന്നിവരുള്‍പ്പെടുന്ന സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it