Idukki local

സഹകരണ സംഘം ജീവനക്കാര്‍ക്ക് ഭവനവായ്പാ തുക അപര്യാപ്തം

തൊടുപുഴ: സംസ്ഥാന ഗവണ്‍മെന്റ് സഹകരണ സംഘം ജീവനക്കാര്‍ക്ക് സ്വന്തം സംഘങ്ങളില്‍ നിന്ന് നല്‍കുന്ന ഭവനവായ്പ തുക പ്രയോജനമില്ലാതാവുന്നതായി ആക്ഷേപം. സഹകരണ ജീവനക്കാര്‍ക്ക് 700 അടി ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ ഒരു ഭവനം ഉണ്ടാക്കുന്നതിന് പര്യാപ്തമായ തുകപോലും വായ്പ പരിധി 20 ലക്ഷം രൂപ ആക്കിയിട്ടും ലഭിക്കുന്നില്ലെന്നതാണ് ആക്ഷേപം.
ജീവനക്കാരുടെ അടിസ്ഥാനശമ്പളം ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ശമ്പളത്തില്‍ കുറവും ക്ഷാമബത്ത കൂടുതലുമാണ്. ആയതിനാല്‍ ഭവന വായ്പ നിശ്ചയിക്കുന്നതിന്ന് മൊത്ത ശമ്പളത്തിന്റെ 50 ഇരട്ടിയൊ 20ലക്ഷം രൂപയോ ഏതാണ് കുറവ് എങ്കില്‍ ആ തുക വായ്പയായി നിശ്ചയിക്കണം. ജോലി ചെയ്യുന്ന സ്ഥാപനം ഒഴികെ മറ്റ് വാണിജ്യബാങ്കുകള്‍, എല്‍ഐസി ഹൗസിങ്ങ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ മൊ ത്തശമ്പളമാണ് വായ്പ പരിധിക്ക് മാനദണ്ഡമാക്കുന്നത്.
സംഘം ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ മേലില്‍ കനറാ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവര്‍ 20,00,000രൂപ വരെ ഭവനവായ്പ നല്‍കുമ്പോള്‍ സ്വന്തം സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാര്‍ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. 20 ജീവനക്കാരുള്ള സംഘങ്ങളില്‍ 15 ജീവനക്കാരും ഭവനവായ്പയുള്ളവരാണ്. ഒരു ജീവനക്കാരന്‍ 15ലക്ഷംരൂപ വായ്പ എടുക്കുമ്പോള്‍ പ്രതിമാസം 12,500 രൂപ പലിശയായി മാത്രം മറ്റ് സ്ഥാപനങ്ങളില്‍ നല്‍കേണ്ടി വരുന്നു.
15 ജീവനക്കാര്‍ 15ലക്ഷം രൂപ വായ്പ എടുക്കുമ്പോള്‍ പലിശ ഇനത്തിലേക്ക് മാത്രമായി 1,87,500 രൂപ യാണ് മറ്റ് ബാങ്കുകള്‍ കൊണ്ടുപോവുന്നത്. ഈ സാഹചര്യത്തില്‍ മൊത്ത ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ മാനദണ്ഡം നിശ്ചയിച്ച് പുതിയ ഉത്തരവ് ഉണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
തൈക്വാണ്‍ഡോ
ക്യാംപ് ആരംഭിച്ചു
ചെറുതോണി: കേരള സംസ്ഥാന യുവജനകാര്യ വകുപ്പിന്റേയും തൈക്വാണ്‍ഡോ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ തൈക്വാണ്‍ഡോ ഇന്‍സ്ട്രക്ടര്‍ ട്രെയ്‌നിങ് ക്യാംപ് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാലുദിവസത്തെ പരിശീലനമാണ് ചെറുതോണി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നത്. ക്യാംപ് ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it