kannur local

സഹകരണ വായ്പാ മേഖലയിലെ ത്രിതല സംവിധാനം നിലനിര്‍ത്തണം: കെസിഇഎഫ്

കണ്ണൂര്‍: മാതൃകാ പ്രവര്‍ത്തനം നടത്തുന്ന വായ്‌പേതര സഹകരണ സംഘങ്ങളെ കേരള ബാങ്ക് രൂപീകരണത്തിന്റെ മറവില്‍ മാറ്റിനിര്‍ത്താനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കണ്ണൂരില്‍ സമാപിച്ച കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ വായ്പ മേഖലയിലെ ത്രിതല സംവിധാനം നിലനിര്‍ത്തി പ്രാഥമിക സഹകരണ സംഘങ്ങളെ ഒന്നായിക്കണ്ട് മുന്നോട്ടുപോവണം.
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. കെ സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, ജെയ്‌സന്‍ തോമസ്, വി പി കെ വിനയകുമാര്‍, സുഭാഷ് കുമാര്‍, കെ സി രാജീവന്‍ സംസാരിച്ചു. മുന്‍കാല നേതൃസംഗമം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെസിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് പോള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it