kasaragod local

സഹകരണ മേഖലയില്‍ ജനാധിപത്യം പുനസ്ഥാപിക്കണം: കരകുളം കൃഷ്ണപ്പിള്ള

വിദ്യാനഗര്‍: കേരള ബാങ്ക് രൂപവത്കരണം നടക്കില്ലെന്ന് ബേ ാധ്യമായ സാഹചര്യത്തില്‍ സഹകരണ മേഖലയിലെ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപ്പിള്ള ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്‍മാന്‍ കെ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, പി ഗംഗാധരന്‍ നായര്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, പി കെ വിനയകുമാര്‍, എം അസിനാര്‍, പി കെ വിനോദ്കുമാര്‍ സംസാരിച്ചു.
മാര്‍ച്ചിന് എം കുഞ്ഞമ്പു നമ്പ്യാര്‍, കെ വി സുധാകരന്‍, എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, കരുണ്‍ താപ്പ, സോമശേഖര ഷേണി, വി ആര്‍ വിദ്യാസാഗര്‍, കല്ലഗെ ചന്ദ്രശേഖര റാവു, എം രാധാകൃഷ്ണന്‍ നായര്‍, അച്ചേരി ബാലകൃഷ്ണന്‍, ഇ രുദ്രകുമാരി, കെ ശശി നേതൃത്വം നല്‍കി.
ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് നിര്‍ബന്ധപൂര്‍വ്വം കൈമാറാന്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കുക, പ്രാഥമിക വായ്പാ സംഘങ്ങളെ ഉദ്ദരിക്കാനെന്ന വ്യാജേന കേരള ബാങ്ക് രൂപവത്കരണത്തിന്റെ മറവില്‍ പലവക സംഘങ്ങളെ സഹകരണത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് അകറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it