Flash News

സഹകരണ നിയമഭേദഗതി : അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി തള്ളി



കൊച്ചി: ജില്ലാ ബാങ്കുകളിലെ സ്ഥിരാംഗത്വം അര്‍ബണ്‍ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയ സഹകരണ നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേ ചെയ്യാത്തതിനെതിരായ അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് നിലവിലെ ജില്ലാ ബാങ്ക് ഭരണസമിതികളെ അസാധുവാക്കിയതുള്‍പ്പെടെ ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതികളും അധികൃതരും നല്‍കിയ ഹരജികളില്‍ സിംഗിള്‍ബെഞ്ച് സ്‌റ്റേ അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ് അപ്പീല്‍ ഹരജികളുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്. നാലു മാസത്തിനകം സിംഗിള്‍ബെഞ്ച് ഹരജികള്‍ തീര്‍പ്പാക്കണമെന്നും നിയമപ്രകാരം ഭരണസമിതികളെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് ഡിവിഷന്‍ ബെഞ്ച് ഹരജികള്‍ തള്ളിയത്. അഡ്മിനിസ്‌ട്രേറ്റര്‍മാരെ മാറ്റി കമ്മിറ്റിയെ ഭരണം ഏല്‍പ്പിക്കരുതെന്നു കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തുടര്‍ന്നാണു നാലു മാസത്തിനകം ഹരജികള്‍ തീര്‍പ്പാക്കാന്‍ സിംഗിള്‍ബെഞ്ചിന് നിര്‍ദേശം നല്‍കി അപ്പീല്‍ ഹരജികള്‍ കോടതി തള്ളിയത്.
Next Story

RELATED STORIES

Share it